Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balendra Shah

മുൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറസ്റ്റ്; നേ​പ്പാ​ളി​ൽ രാ​ഷ്‌ട്രീയ ഭൂകമ്പം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ജെൻസി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലെ കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ലായതിനു പിന്നാലെ നേപ്പാളിൽ രാഷ്‌ട്രീയ ഭൂകമ്പം. അറസ്റ്റിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു.

ഭ​ക്ത​പു​രി​ലെ ഗു​ണ്ടു​വി​ലു​ള്ള വ​സ​തി​യി​ൽനി​ന്നാ​ണ് നേ​പ്പാ​ൾ പോ​ലീ​സ് ഒ​ലി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ലി​ക്കൊ​പ്പം മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ഷ് ലേ​ഖ​കും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബാ​ലേ​ന്ദ്ര ഷാ ​അ​ധി​കാ​ര​മേ​റ്റ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ.

എല്ലാവരും ഒരുപോലെ

അ​റ​സ്റ്റിനുപി​ന്നാ​ലെ, "വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ടു​മെ​ന്നും നി​യ​മ​ത്തിനു മു​ക​ളി​ൽ ആ​രു​മി​ല്ലെ​ന്നും' നേ​പ്പാ​ൾ ആ​ഭ്യ​ന്ത​രമ​ന്ത്രി സു​ദ​ൻ ഗു​രുംഗ് എ​ക്‌​സി​ൽ കു​റി​ച്ചു. ഇ​ത് ആ​ർ​ക്കമെ​തി​രെ​യു​ള്ള പ്ര​തി​കാ​ര​മ​ല്ലെ​ന്നും നീ​തി​യു​ടെ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അതേസമയം, രാ​ഷ്‌ട്രീയ വി​രോ​ധം തീ​ർ​ക്കാ​നാ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഒ​ലി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ എട്ടിനും ഒന്പതിനും ന​ട​ന്ന അ​ഴി​മ​തി വി​രു​ദ്ധ യു​വ​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വയ്പിൽ 19 യു​വാ​ക്ക​ള​ട​ക്കം 70-ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​ന​ത്തി​ൽ തു​ട​ങ്ങി രാ​ജ്യ​വ്യാ​പ​ക​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​യി മാ​റി​യ ഈ ​പ്ര​ക്ഷോ​ഭ​മാ​ണ് ഒ​ലി സ​ർ​ക്കാ​രിന്‍റെ ത​ക​ർ​ച്ച​യ്ക്കു കാരണമായിത്തീർന്നത്. പാ​ർ​ല​മെന്‍റ് മ​ന്ദി​ര​മു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​യി​രു​ന്നു.

10 വർഷം തടവിനു ശിപാർശ

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് അ​ധി​കാ​ര​മേ​റ്റ ബാ​ലേ​ന്ദ്ര ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണു പ്ര​ക്ഷോ​ഭ​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ട​പ്പാക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വെ​ടി​വയ്പിനു നേ​രി​ട്ട് ഉ​ത്ത​ര​വി​ട്ട​താ​യി തെ​ളി​വി​ല്ലെ​ങ്കി​ലും ഉ​ന്ന​ത പ​ദ​വി​യി​ലി​രു​ന്നി​ട്ടും കൊ​ല​പാ​ത​ക​ങ്ങ​ൾ ത​ട​യാ​ൻ ഒ​ലി​യും സം​ഘ​വും ശ്ര​മി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കു​റ്റ​ക്കാ​ർ​ക്കു പത്തു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ൻ പോ​ലീ​സ് മേ​ധാ​വി ച​ന്ദ്ര കു​ബേ​ർ ഖ​പുംഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു ശിപാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

International

കാഠ്മണ്ഡു മേയർ നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകും

കാ​​​ഠ്മ​​​ണ്ഡു: കാ​​​ഠ്മ​​​ണ്ഡു മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ സി​​​റ്റി മേ​​​യ​​​റാ​​​യ ബാ​​​ലെ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബാ​​​ലേ​​​ന്ദ്ര ഷാ ​​​നേ​​​പ്പാ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും.

മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​ന് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​ന്നി​​​ച്ചു മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ അ​​​ദ്ദേ​​​ഹ​​​വും രാ​​​ഷ്‌ട്രീ​​​യ സ്വ​​​ത​​​ന്ത്ര​​​ത പാ​​​ർ​​​ട്ടി​​​യും (ആ​​​ർ​​​എ​​​സ്പി) ഒ​​​പ്പു​​​വ​​​ച്ചു. കെ​​​പി ശ​​​ർ​​​മ ഒ​​​ലി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ ജെ​​​ൻ സി ​​​പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ന​​​യി​​​ച്ച യു​​​വ​​​സം​​​ഘ​​​ങ്ങ​​​ളെ ഒ​​​രൊ​​​റ്റ കു​​​ട​​​ക്കീ​​​ഴി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന നീ​​​ക്ക​​​മാ​​​യി​​​രി​​​ക്കും ഇ​​​തെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

 

 

Latest News

Corehub Up